
ന്യൂഡൽഹി :പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് 80 പി പ്രകാരമുള്ള ആദായ നികുതി ഇളവ് നിഷേധിച്ചതിനെതിരായ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. കക്ഷികൾക്ക് അധികവാദങ്ങൾ എഴുതി നൽകാൻ തിങ്കളാഴ്ച വരെ സമയമനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് മാറ്റിയത്.
സഹകരണ സംഘങ്ങൾക്ക് 80 പി പ്രകാരമുള്ള നികുതിയിളവുകൾ നഷ്ടപ്പെടാൻ കാരണമാകുന്ന കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിക്കെതിരെയാണ് മാവിലായി സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സംഘങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്.