
ന്യൂഡൽഹി: നടപടി കൂടാതെ രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി ഡിസംബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ യു.എ.ഇ പുതിയ മാർഗരേഖ പുറത്തിറക്കി. വിസാ കാലാവധി കഴിഞ്ഞവർ നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. മാർച്ച് ഒന്നിന് വിസാ കാലാവധി കഴിഞ്ഞവരും അബുദാബി, ഷാർജ, റാസ്സൽഖൈമ വിമാനത്താവളം വഴി പോകുന്നവരുമായ യാത്രക്കാർ ആറുമണിക്കൂർ മുൻപേ റിപ്പോർട്ട് ചെയ്യണം. പൊതുമാപ്പ് ആനുകൂല്യം ലഭിക്കാൻ ദുബായ്, അൽ മക്തൂം വിമാനത്താവളത്തിൽ 48 മണിക്കൂർ മുമ്പ് ദുബായ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗത്തെ ബന്ധപ്പെടണം. ഈ നിർദ്ദേശം ആശ്രിതർക്കും ബാധകമാണ്.