dileep

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാ​റ്റണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിക്കുമ്പോൾ തന്റെ വാദവും കേൾക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.

ജഡ്ജിയെ മാറ്റരുതെന്നാണ് ഹർജിയിലെ ആവശ്യം.

സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാൽ വിചാരണ നീളുമെന്നും 2021 ഫെബ്രുവരിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതിയുടെ നിർദേശമുണ്ടെന്നും ഹർജിയിൽ പറയുന്നു.

ദിലീപിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായേക്കും. വിചാരണക്കോടതി മാ​റ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. വിസ്താരവേളയിൽ പരാതിക്കാരിക്ക് ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും ദിലീപിനെതിരായി ലഭിച്ച തെളിവുകൾ രേഖപ്പെടുത്തിയില്ലെന്നും സംസ്ഥാന സർക്കാർ ആരോപിക്കുന്നു.