covid-

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 1.40 ലക്ഷം കടന്നു. ആകെ രോഗികൾ 96 ലക്ഷവും പിന്നിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേർക്ക് രോഗം സ്ഥിരീകരിച്ചു. 42,533 പേർകൂടി രോഗമുക്തരായി. 512 പേർ മരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ 4.10 ലക്ഷത്തിൽ താഴെയായി. ആകെ രോഗികളുടെ 4.26 ശതമാനമാണിത്.
രോഗമുക്തി നിരക്ക് 94.28 ശതമാനം.
മഹാരാഷ്ട്രയിലും കേരളത്തിലും ഡൽഹിയിലുമാണ് പ്രതിദിന രോഗമുക്തർ കൂടുതൽ. കേരളത്തിലാണ് പ്രതിദിന രോഗികൾ കൂടുതൽ. മഹാരാഷ്ട്രയിലും ഡൽഹിയിലും പശ്ചിമബംഗാളിലുമാണ് കൂടുതൽ പ്രതിദിന മരണം.