kailash-choudari

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കില്ലെന്നും കർഷകരുടെ ആവശ്യം പരിഗണിച്ച് ഭേദഗതി വരുത്താൻ തയാറാണെന്നും കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി വാ‌ർത്താ ഏജൻസിയോട് പറഞ്ഞു.
നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ഡൽഹി അതിർത്തി സ്തംഭിപ്പിച്ച് സമരം തുടരുന്നതിനിടെയാണ് കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവന.
പുതിയ നിയമപ്രകാരം കർഷകർക്ക് എവിടെ വേണമെങ്കിലും വിളകൾ വിൽക്കാം. താങ്ങുവില തുടരും. അത് എഴുതി നൽകാൻ സർക്കാർ തയാറാണ്. കർഷകർ നിയമത്തിന് അനുകൂലമാണെന്നും ചില രാഷ്ട്രീയ നേതാക്കൾ എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.