diljit

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ക‌ർഷക സമരത്തിന് ഐക്യദാർഢ്യവുമായ നടനും ഗായകനുമായ ദിൽജിത് ദോസാൻഞ്ച്. കടുത്ത തണുപ്പിലും സമരം തുടരുന്ന കർഷകർക്ക് പുതപ്പുകൾ വാങ്ങാനായി ഒരു കോടി രൂപ സംഭാവനയും അദ്ദേഹം നൽകി.
പത്തുദിവസത്തിലേറെയായി കർഷകർ സമരം ചെയ്യുന്ന സിംഘു അതിർത്തിയിലെത്തി പിന്തുണയറിച്ചു. 'കർഷകർ ചരിത്രം സൃഷ്ടിച്ചു. കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. സമാധാനപരമായാണ് കർഷകർ പ്രതിഷേധിക്കുന്നത്. രാജ്യം മുഴുവൻ കർഷകർക്കൊപ്പമുണ്ടെന്നും" അദ്ദേഹം പറഞ്ഞു.