saradpawar

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. മുൻ കേന്ദ്ര കൃഷിമന്ത്രികൂടിയായ ശരദ് പവാർ കർഷക സമരവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികൾ രാഷ്ട്രപതിയെ ധരിപ്പിക്കുമെന്നും എൻ.സി.പി വ്യക്തമാക്കി.