vijender-singh

ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയറിയിച്ച് ഒളിമ്പിക് മെഡൽ ജേതാവായ വിജേന്ദർ സിംഗും. കർഷക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ ഖേൽരത്‌ന അവാർഡ് തിരിച്ചുനൽകുമെന്ന് വിജേന്ദർ പ്രഖ്യാപിച്ചു.
കർഷകർ സമരം ചെയ്യുന്ന സിംഘു അതിർത്തിയിലെത്തിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഹരിയാന സ്വദേശിയായ വിജേന്ദർ സിംഗ് 2008ലെ ബീജിഗ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയിരുന്നു.