
ന്യൂഡൽഹി: കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കർഷകരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്നതായും ബന്തിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. സമരത്തിന്റെ തുടക്കത്തിൽ ഡൽഹിയിലെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തിയെന്നും എന്നാൽ അനുവദിച്ചില്ലെന്നും അദ്ദേഹംപറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ള മന്ത്രിമാരും ചില എം.എൽ.എമാരും ഒപ്പമുണ്ടായിരുന്നു. സമരക്കാർക്കായി ഒരുക്കിയ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.