
ന്യൂഡൽഹി: കൊവിഡ് ഭേദമായതിന്റെ ആശ്വാസമുണ്ടെങ്കിലും ജീവിത്തിൽ ആദ്യമായി വോട്ടിടാൻ പറ്റാത്തതിന്റെ നിരാശയിലാണ് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തകസമിതി അംഗവുമായ എ.കെ. ആന്റണി. കുറെക്കാലമായി പ്രവർത്തനം ഡൽഹിയിലാണെങ്കിലും തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ തിരക്കുകൾ മാറ്റിവച്ച് അദ്ദേഹം നാട്ടിലെത്തുമായിരുന്നു. മുമ്പ് ചേർത്തലയിലായിരുന്നു വോട്ട്. അത് തിരുവനന്തപുരത്തേക്ക് മാറ്റിയ ശേഷം വഴുതക്കാട് ജഗതി യു.പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് വോട്ടു ചെയ്തിരുന്നത്. വോട്ടു ചെയ്യാൻ പതിവായി കൂടെ വരാറുള്ള എം.എം. ഹസനെ ഇന്നലെ രാവിലെ വിളിച്ച് നിരാശ അറിയിച്ചെന്ന് എ.കെ. ആന്റണി കേരളകൗമുദിയോട് പറഞ്ഞു. രോഗം ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെയും ഭാര്യ എലിസബത്തിനെയും ആശുപത്രിയിൽ നിന്ന് കഴിഞ്ഞയാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു.