
ന്യൂഡൽഹി: മുംബയ് പൊലീസിൽ നിന്ന് റിപ്പബ്ളിക് ടി.വി ജീവനക്കാരെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന ചാനൽ മേധാവി അർണാബ് ഗോസാമിയുടെ ഹർജിയിൽ ഇടപെടാനാകില്ലെന്നും മറ്റ് വഴി തേടാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ചാനൽ ഉടമകളായ എ.ആർ.ജി ഔട്ട്ലിയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും അർണാബും ചേർന്ന് സമർപ്പിച്ച ഹർജിയിലെ ആവശ്യങ്ങൾ 'അതിമോഹമാണെന്ന്' ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ഇന്ദിരാബാനർജിയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.മുംബയ് പൊലീസ് ചാനലിന്റെ എഡിറ്റോറിയൽ ജീവനക്കാർക്കെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് അർണാബ് സുപ്രീംകോടതിയെ സമീപിച്ചത്. പൊലീസ് ജീവനക്കാരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ അവർക്ക് സംരക്ഷണം നൽകാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും കേസുകൾ സി.ബി.ഐയ്ക്ക് വിടണമെന്നും ആവശ്യമുണ്ട്. ഇതാണ് കോടതി അതിമോഹമെന്ന് വിശേഷിപ്പിച്ചത്.