covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷവും മരണം 1.41 ലക്ഷവും പിന്നിട്ടു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി. ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. 140 ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും കുറവ് രോഗികൾ ഇന്ത്യയിൽ ഉണ്ടാകുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32981 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 39,109 പേർ രോഗമുക്തി നേടി. 391 പേർമരിച്ചു.

രോഗമുക്തി നിരക്ക് 94.45 ശതമാനമായി വർദ്ധിച്ചു.