
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരും അത് നൽകേണ്ടവരും തമ്മിലുള്ള ഏകോപനം കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച കൊവിൻ ആപ്പ് വഴിയാകും. അരമണിക്കൂർ വീതമുള്ള സെഷനുകളിൽ നൂറുപേർക്കാണ് വാക്‌സിൻ നൽകുക.
കൊവിൻ ആപ്പിലെ വിഭാഗങ്ങൾ
അഡ്‌മിനിസ്ട്രറ്റർ മൊഡ്യൂൾ: സംഘാടകർക്ക് സെഷനുകൾ തീരുമാനിക്കാനുള്ളത്.
രജിസ്‌ട്രേഷൻ മൊഡ്യൂൾ: വാക്‌സിൻ സ്വീകരിക്കേണ്ടവരുടെ രജിസ്ട്രേഷൻ. രോഗ വിവരങ്ങളും ഇതോടൊപ്പം അപ്‌ലോഡ് ചെയ്യണം.
വാക്‌സിനേഷൻ മൊഡ്യൂൾ: വാക്‌സിനേഷൻ സ്വീകരിക്കുന്നവരുടെ വെരിഫിക്കേഷനും വാക്‌സിനേഷൻ വിവരങ്ങളും
ബെനിഫിഷ്യറി അക്ക്‌നോളജ്മെന്റ് മൊഡ്യൂൾ: രജിസ്‌റ്റർ ചെയ്‌തവർക്കുള്ള എം.എസ്.എസ് അയ്‌ക്കൽ. വാക്‌സിനേഷന് ശേഷം ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാം.
റിപ്പോർട്ട് മൊഡ്യൂൾ: ഒാരോ വാക‌്സിനേഷൻ സെഷനിലും പങ്കെടുത്തവർ, വാക്‌സിൻ ഡോസ്, വാക്‌സൻ എടുക്കാതെ മുങ്ങിയവർ തുടങ്ങിയ വിവരങ്ങൾ.