ajay-more

ന്യൂഡൽഹി: ദില്ലി ചലോ കർഷക സമരം 15ാം ദിവസത്തിലേക്ക് കടക്കവെ ഒരു കർഷകൻ കൂടി മരിച്ചു. 32കാരനായ അജയ് മോറെ ആണ് മരിച്ചത്. ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയായ അജയ് ത്രികി അതിർത്തിയിൽ പത്തുദിവസമായി സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കടുത്ത തണുപ്പ് മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്നുമക്കളും അടങ്ങുന്നതാണ് അജയ്‌യുടെ കുടുംബം.

തിങ്കളാഴ്ച രാത്രി പഞ്ചാബിൽ നിന്നുള്ള 48 കാരനായ മേവാ സിംഗ് ത്രികി അതിർത്തിയിലെ സമരസ്ഥലത്ത് ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. ഇതുവരെ സമരത്തിനിടെ എട്ടിലേറെപ്പേർ മരിച്ചതായാണ് റിപ്പോർട്ട്.