moro

ന്യൂഡൽഹി: കൊവിഡ് കാലത്ത് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസ് കൂടുതൽ വാദത്തിനായി ഡിസംബർ 14ലേക്ക് മാറ്റി.

മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ എല്ലാ വായ്പകൾക്കും പലിശ ഒഴിവാക്കുന്നത് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് ബാങ്കുകൾ ആവർത്തിച്ചു. ഇതുവഴിയുണ്ടാകുന്ന ആറു ലക്ഷം കോടിയുടെ ബാദ്ധ്യത രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ തകർക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ബോധിപ്പിച്ചിരുന്നു. ബാങ്കുകൾക്കുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്താണ് പലിശ ഒഴിവാക്കാതെ തിരിച്ചടവിന് മാത്രം അവധി നൽകാൻ തീരുമാനിച്ചതെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ചൂണ്ടിക്കാട്ടി.ഇന്നലെ റിസർവ് ബാങ്കിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വി.വി.ഗിരിയും എസ്.ബി.ഐയ്‌ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗിയുമാണ് ഹാജരായത്.