
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് 74-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നു. ദൈവാനുഗ്രഹവും ആരോഗ്യത്തോടെയുള്ള ദീർഘായുസും നേരുന്നതായി പ്രധാനമന്ത്രി ട്വീറ്റു ചെയ്‌തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി അടക്കമുള്ള പ്രമുഖ നേതാക്കളും സോണിയയ്‌ക്ക് ആശംസയേകി.
ഡൽഹി അതിർത്തിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇക്കുറി കേക്ക് മുറിക്കൽ അടക്കം പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്ന് സോണിയ തീരുമാനിച്ചിരുന്നു. ആഘോഷങ്ങൾ വേണ്ടെന്ന് സംസ്ഥാന ഘടകങ്ങൾക്കും ഐ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വഴി നിർദ്ദേശം നൽകിയിരുന്നു.