
കെട്ടിടം
നിലവിലെ മന്ദിരത്തിനു മുന്നിൽ ത്രികോണാകൃതിയിൽ.
ആറു പ്രവേശന കവാടങ്ങൾ
നാലു നിലകൾ. ഭൂമിക്കടിയിൽ ഒന്ന്. ഭൂനിരപ്പിൽ ഒന്ന്. മുകളിൽ രണ്ട്
വിസ്‌തൃതി: 64,500 ചതു.മീറ്റർ
ചെലവ്: 971 കോടി രൂപ
രൂപകൽപന: എച്ച്.സി.പി ഡിസൈൻ ആന്റ് മാനേജ്മെന്റ്, അഹമ്മദാബാദ്
നിർമ്മാണ കരാർ: ടാറ്റാ പ്രൊജക്‌ട്
പൂർത്തിയാക്കൽ: 2022ൽ 75-ാം സ്വാതന്ത്ര്യദിന വാർഷികത്തിൽ
സംവിധാനങ്ങൾ
ലോക്‌സഭാ ചേംബർ: 3015 ചതുരശ്ര മീറ്റർ വിസ്‌തൃതി. 888 എംപിമാർക്ക് ഇരിപ്പിടം (ഒരു സീറ്റിൽ രണ്ടുപേർ).
സംയുക്ത സഭാ സമ്മേളനത്തിൽ 1224 പേർക്ക് ഇരിക്കാം (ഒരു സീറ്റിൽ മൂന്നുപേർ)
രാജ്യസഭാ ചേംബർ: 3220 ച. മീറ്റർ വിസ്‌തൃതി. 384ൽ കൂടുതൽ എം.പിമാർക്ക് ഇരിപ്പിടം
സീറ്റുകളിൽ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്ട്രോണിക് പാനൽ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ
ഓഫീസുകൾ: പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്ററികാര്യ വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, മുതിർന്ന എം.പിമാരുടെ മുറികൾ, കോൺഫറൻസ് മുറികൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനുകൾ തുടങ്ങി 120ഒാളം ഓഫീസുകൾ
ആധുനിക ദൃശ്യ, ശ്രാവ്യ ആശയവിനിമയ, ഡാറ്റാ നെറ്റ്‌വർക്ക് സൗകര്യങ്ങൾ
പ്രത്യേക കവാടങ്ങൾ: സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന രാഷ്‌ട്രപതിക്ക് പ്രവേശിക്കാനുള്ള കവാടം. ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്കുള്ള കവാടങ്ങൾ. എംപിമാർക്കുള്ള കവാടങ്ങൾ. പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങൾ.