covid-

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികൾ 98 ലക്ഷത്തോടടുത്തു. മരണം 1.42 ലക്ഷമായി. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിദിന മരണം അഞ്ഞൂറിൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

31,521 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 37,725 പേർ രോഗമുക്തരായി. രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 15 കോടി കടന്നു. 9,22,959 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്. പത്ത് ദിവസത്തിനിടെ ഒരു കോടി പരിശോധനകൾ നടത്തി.
കഴിഞ്ഞ 11 ദിവസമായി തുടർച്ചയായി പുതിയ കേസുകളുടെ എണ്ണം നാൽപതിനായിരത്തിൽ താഴെയാണ്. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,72,293 ആയി. ആകെ രോഗികളുടെ 3.81 ശതമാനം മാത്രമാണ്.

രോഗമുക്തി നിരക്ക് 94.74 ശതമാനമായി വർദ്ധിച്ചു. പുതുതായി രോഗമുക്തരായവരുടെ 77.30 ശതമാനവും കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ. പുതിയ രോഗികൾ മഹാരാഷ്ട്രയിലാണ്. മരണവും കൂടുതൽ മഹാരാഷ്ട്രയിലാണ്.