
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായും അതിന് പൊലീസ് കൂട്ടുനിന്നുവെന്നും ആംആദ്മി പാർട്ടി ആരോപിച്ചു. ബി.ജെ.പി പ്രവർത്തകർ വസതിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞില്ല. വീടിന് ചുറ്റുമുണ്ടായിരുന്ന ബാരിക്കേഡുകൾ വരെ നീക്കിയെന്നും ആംആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. വീട്ടിലേക്ക് കുറച്ചുപേർ തള്ളിക്കയറുന്നതിന്റെ വീഡിയോ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു. സംഭവം നടക്കുമ്പോൾ സിസോദിയ വീട്ടിലുണ്ടായിരുന്നിലല്ല.
സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
അതേസമയം ആരോപണം ബി.ജെപി നിഷേധിച്ചു. ബി.ജെ.പി മേയർമാരെ വധിക്കാനുള്ള ഗൂഢാലോചന വിഷയം വഴിതിരിച്ചുവിടാനാണ് ആംആദ്മി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് ഗോയൽ ദേവ്റ പറഞ്ഞു.
കുടിശ്ശികയുള്ള ഫണ്ടിനായി ധർണ നടത്തുന്ന
ഡൽഹിയിലെ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയിലെ മേയർമാരെയും നേതാക്കളെയും വധിക്കാൻ ഗുഢാലോചന നടത്തിയെന്ന് ആരോപിച്ച് സിസോദിയയ്ക്കും ആംആദ്മി നേതാവ് ദുർഗേഷ് പതക്കിനുമെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ
സിസോദിയയുടെ വീടിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.