farmers-strike

ന്യൂഡൽഹി: ഡ‌ൽഹി അതിർത്തി സ്തംഭിപ്പിച്ച് കടുത്ത തണുപ്പിലും രണ്ടാഴ്ചയിലേറെയായി തുടരുന്ന കർഷക സമരത്തിൽ ഇതുവരെ മരിച്ചത് 15 പേരെന്ന് റിപ്പോർട്ട്. ഇതിൽ പത്തുപേർ ഹൃദയാഘാതത്തെ തുടർന്നും, നാലുപേർ അപകടങ്ങളിലും ഒരാൾ കടുത്ത തണുപ്പിനെതുടർന്നുമാണ് മരിച്ചത്. മരിച്ചവരിൽ സ്ത്രീകളും ഉണ്ട്. കടുത്ത തണുപ്പ് മൂലം ഡിസംബർ എട്ടിന് ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയായ 32കാരനായ അജയ് മോറെ ത്രികി അതിർത്തിയിലെ സമരസ്ഥലത്ത് മരിച്ചിരുന്നു. ഡിസംബ‌ർ ഏഴിന് പഞ്ചാബിൽ നിന്നുള്ള 48 കാരനായ മേവാ സിംഗും ത്രികി അതിർത്തിയിലെ സമരസ്ഥലത്ത് ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. ദില്ലി ചലോ സമരത്തിൻറെ ഒരുക്കങ്ങൾ മുതൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. 24ന് ബർണാല ജില്ലയിൽ സമരത്തിൽ പങ്കെടുക്കാനുള്ല ട്രാക്ടറുകൾ തയാറാക്കുന്നതനിടെ ഭാരതീയ കിസാൻ യൂണയിൻ പ്രവർത്തകൻ കഹാൻ സിംഗ് കാറിടിച്ച് മരിച്ചു. നവംബർ 27ന് ഹിസാറിന് സമീപം പൊലീസിൻറെ ബാരിക്കേഡ് തള്ളിമാറ്റി ട്രാക്ടറുമായി മുന്നോട്ടുപോകവെയുണ്ടായ അപകടത്തിൽ ധന്നസിംഗ് എന്ന കർഷകൻ മരിച്ച പഞ്ചാബിൽ നംവബർ 20 വരെ കർഷക സമരത്തിനിടെ 15ഓളം കർഷകർ മരിച്ചതായും റിപ്പോർട്ടുണ്ട്.