india-nepal-flight-servic

ന്യൂഡൽഹി: ഇന്ത്യയ്‌ക്കും നേപ്പാളിനുമിടയിൽ ഉഭയകക്ഷി എയർ ബബിൾ സംവിധാനത്തിൽ വിമാന സർവീസ് ആരംഭിക്കാൻ ധാരണ. ഡൽഹി-കാഠ്മണ്ഡു റൂട്ടിൽ ദിവസേന ഒാരോ സർവീസ് വീതമാകും തുടക്കത്തിൽ ഉണ്ടാകുക.

ഇന്ത്യ, നേപ്പാൾ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ള ഇന്ത്യക്കാർക്കും മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കും ടൂറിസം വിസ ഒഴികെയുള്ള വിസ കൈവശമുള്ളവർക്കും യാത്ര ചെയ്യാം. യാത്രയ്‌ക്ക് കുറഞ്ഞത് 72 മണിക്കൂർ മുമ്പ് ലഭിച്ച ആർ.ടി-പി.സി.ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അതേസമയം, നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യവാലി ഉടൻ ഇന്ത്യ സന്ദർശിക്കും.