
ന്യൂഡൽഹി: കർഷക സമരത്തിന് പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് മാദ്ധ്യമങ്ങൾ അന്വേഷിച്ചു കണ്ടെത്തൂവെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രിസിംഗ് തോമറും റെയിൽവെ മന്ത്രി പീയുഷ് ഗോയലും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കർഷക സമരത്തിന് പിന്നിൽ ഏതെങ്കിലും ശക്തികളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിമാരുടെ പ്രതികരണം. അത് കണ്ടെത്തുന്നത് മാദ്ധ്യമങ്ങൾക്ക് വിടുന്നുവെന്നായിരുന്നു തോമർ പറഞ്ഞത്. മാദ്ധ്യമങ്ങൾ തങ്ങളുടെ അന്വേഷണ വൈദഗ്ദ്ധ്യം ഉപയോഗിക്കണമെന്നും ഇപ്പോൾ നൽകിയ ശുപാർശകളിൽ കൂടുതൽ ചർച്ചയ്ക്കും വ്യക്തതയ്ക്കും തയാറാണെന്നും ഗോയൽ വ്യക്തമാക്കി.