
ന്യൂഡൽഹി: ഹരിയാനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിസംബർ 14 മുതൽ സ്‌കൂൾ തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലുള്ളവർക്കാണ് ക്ലാസ് തുടങ്ങുക.
9, 11 ക്ലാസുകൾ 21 മുതൽ ആരംഭിക്കും. പത്തുമുതൽ ഒരു മണിവരെയാണ് ക്ലാസുകൾ. വിദ്യാർത്ഥികൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചെന്ന് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം.