
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. മരണം 1,42,500 പിന്നിട്ടു.146 ദിവസങ്ങൾക്കു ശേഷം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.63 ലക്ഷത്തിൽ താഴെയായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂലായ് 18 ന് ചികിത്സയിലുള്ളവർ 3,58,692 ആയിരുന്നു. ആകെ രോഗബാധിതരുടെ 3.71 ശതമാനമാണ് ചികിത്സയിലുള്ളത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,528 പേർ രോഗമുക്തരായി. 29,398 പേർക്ക് രോഗം സ്ഥിരീകരിച്ചു. 414 പേർ മരിച്ചു.
രോഗമുക്തി 94.84 ശതമാനമായി ഉയർന്നു.
പുതുതായി രോഗമുക്തി നേടിയവർ ഏറ്റവും കൂടുതൽ കർണാടകയിൽ ആണ്. മഹാരാഷ്ട്രയും കേരളവുമാണ് രണ്ടാമത്.
പുതിയ രോഗികൾ കൂടുതൽ കേരളത്തിലാണ്. മഹാരാഷ്ട്രയിലാണ് പ്രതിദിന മരണം കൂടുതൽ.