sc

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെ ഇടക്കാല ഉത്തരവിറക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജിയിൽ പ്രതികളായ ദിലീപും വിജേഷും തടസ ഹർജികൾ നൽകിയിട്ടുണ്ട്.