piyoosh-goyal

ന്യൂഡൽഹി: കർഷകസമരത്തിൽ ഇടതുപക്ഷവും മാവോയിസ്റ്റുകളും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ആരോപിച്ചു. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായവരെ മോചിപ്പിക്കാനുള്ള ആവശ്യം കഴിഞ്ഞ രണ്ടു ദിവസമായി കർഷകസമരത്തിനിടെ ഉയർന്നു. സമരം കർഷകരുടേതായി തുടരുന്നതായി തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണം അട്ടിമറിക്കാനാണ് നീക്കം. ഭൂരിഭാഗം കർഷകരും പുതിയ നിയമങ്ങൾക്കൊപ്പമാണ്. സർക്കാർ ഏത് നിമിഷവും ചർച്ചയ്ക്ക് തയാറാണെന്നും ഗോയൽ പറഞ്ഞു. കർഷക സംഘടനാ നേതാക്കളുമായി ന

ന്ന ചർച്ചകളിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിനൊപ്പം പങ്കെടുത്തയാളാണ് പീയുഷ് ഗോയൽ.

പ്രതിപക്ഷം കർഷക സമരത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ദേശവിരുദ്ധ ശക്തികൾ പ്രതിഷേധം ഹൈജാക്ക് ചെയ്തുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

അതേസമയം ഗോയലിന്റെ ആരോപണങ്ങളെ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി തള്ളി.

പ്രശ്നം പരിഹരിക്കുന്നതിന് പകരം സമരത്തെ അവഹേളിക്കുകയാണ് കേന്ദ്രസർക്കാർ. സ്വന്തം വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കമ്മിറ്റി വിമർശിച്ചു.