
ന്യൂഡൽഹി: പാർലമെന്റിന് നേരെ 19 വർഷം മുമ്പുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണം നാം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാർലമെന്റിനെ സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞവരുടെ ധൈര്യവും ത്യാഗവും എന്നും സ്‌മരിക്കുമെന്നും ഇന്ത്യക്കാർ എല്ലായ്പ്പോഴും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റു ചെയ്‌തു.
2001 ഡിസംബർ 13ന് നടന്ന പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ട്വീറ്റു ചെയ്‌തത്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ എന്നിവരും പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രണാമമർപ്പിച്ചു.