aap

ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന ഡൽഹി കോർപറേഷനുകളിലെ അഴിമതി ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ആംആദ്മി നേതാക്കളും എം.എൽ.എമാരുമായ രാഘവ് ചദ്ദ, റിതുരാജ് ഗോവിന്ദ്, കുൽദീപ് കുമാർ, സഞ്ജീവ് ഝാ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. മാർച്ചിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ലെഫ്റ്റനന്റ് ഗവണർ അനിൽ ബൈജാലിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പാർട്ടി എം.എൽ.എ അതിഷി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി, ദക്ഷിണ ഡൽഹി കോർപറേഷനുകളിൽ 2500 കോടി രൂപയുടെ ഫണ്ട് വെട്ടിപ്പ് നടത്തിയത് അന്വേഷിക്കണമെന്നാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം.