farm-bills

ന്യൂഡൽഹി: കർഷക സമരം നടത്തുന്ന സംഘടനകളുമായി ചർച്ചയ്ക്കു തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാ‌ർ.അടുത്ത ചർച്ചാതീയതി നിശ്ചയിക്കാൻ കർഷകസംഘടനകളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ അറിയിച്ചു. കേന്ദ്രം രേഖാമൂലം നൽകിയ ശുപാർശകളിൽ കർഷകരുടെ മറുപടി ലഭിച്ചിട്ടില്ല.കർഷക നിയമങ്ങളിലെ ഓരോ വ്യവസ്ഥവച്ചും ചർച്ചയ്ക്ക് തയാറാണ്. പുതിയ നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകനേതാക്കളുമായുള്ള അടുത്തവട്ട ചർച്ച ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്രസഹമന്ത്രി കൈലാഷ് ചൗധരിയും അറിയിച്ചു.കർഷക താത്പര്യം മുൻനിറുത്തിയാണ് പുതിയ പരിഷ്കാരങ്ങളെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം കാർഷികനിയമങ്ങളിലെ പോരായ്മ പരിഹരിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്നും ബി.ജെ.പി അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു.