
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. മരണം 1.44 ലക്ഷത്തോടടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27071 പുതിയ രോഗികളും 336 മരണവും റിപ്പോർട്ട് ചെയ്തു. 30695 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 94.98 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 352586 ആയി കുറഞ്ഞതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 149 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഏറ്റവും കൂടുതൽ പ്രതിദിന രോഗമുക്തിയും രോഗികളുടെ എണ്ണവും കേരളത്തിലാണ്.
ബീഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഐ.ഐ.ടി മദ്രാസിൽ വിദ്യാർത്ഥികൾക്കടക്കം 71 പേർക്ക് കൊവിഡ്