tomar

ന്യൂഡൽഹി: കർഷകപ്രക്ഷോഭം ശക്തമായിരിക്കേ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മണ്ഡലത്തിലൂടെ ഡൽഹിയിലേക്ക് പദയാത്ര. തോമർ പ്രതിനിധീകരിക്കുന്ന മദ്ധ്യപ്രദേശിലെ മൊറേനയിൽ നിന്നും വ്യാഴാഴ്ച ഏകതാ പരിഷത്തിന്റെ സ്ഥാപകനും മലയാളിയുമായ ഗാന്ധിയൻ പി.വി.രാജഗോപാലിന്റെ നേതൃത്വത്തിലാണ് പദയാത്ര. ഭാരത് പുനർ നിർമാൺ അഭിയാൻ, ജൽ ബിരാദ്രി, അഖില ഭാരതീയ സർവ സേവാ സമാജ് തുടങ്ങിയ സംഘടനകളും പദയാത്രയിൽ പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഡൽഹിയിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.