boris-jhonson

ന്യൂഡൽഹി: അടുത്ത വർഷം ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്രമോദിയെ അടുത്ത വർഷം യു.കെയിൽ നടക്കുന്ന ജി ഏഴ് രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ബോറിസ് ജോൺസൺ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയാകാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ അദ്ധ്യായം തുറക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഉഭയകക്ഷി, വാണിജ്യ സഹകരണം മെച്ചപ്പെടുത്തൽ, ഭീകരത തടയൽ, അഫ്ഗാൻ, ഇന്തോ-പസഫിക്, ഗൾഫ് മേഖലകളിലെ സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിലും റാബും ജയശങ്കറും ചർച്ച നടത്തി.