farmers-strike

 ഡൽഹി - നോയിഡ അതിർത്തി സ്തംഭിപ്പിച്ചു

ന്യൂഡൽഹി: താങ്ങുവില ഉറപ്പാക്കുമെന്നത് എഴുതി നൽകാമെന്നതടക്കമുള്ള കേന്ദ്രസർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കാനാവില്ലെന്ന് കർഷക സംഘടനകൾ രേഖാമൂലം കേന്ദ്രത്തെ അറിയിച്ചു.

കർഷകസമരത്തെ അവഹേളിക്കുന്നതും കർഷക സംഘടനകളുമായി സമാന്തരചർച്ചകൾ നടത്തുന്നതും കേന്ദ്രം അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഡിസംബർ അഞ്ചിന് നടന്ന ചർച്ചയിൽ കേന്ദ്രം പറഞ്ഞതിൽ നിന്ന് പുതുതായൊന്നും സർക്കാർ നൽകിയ ശുപാർശയിലില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

താ​ങ്ങു​വി​ല​ ​തു​ട​രും, എ.പി.എം.സി​ ​ച​ന്ത​യ്ക്ക് പു​റ​ത്ത് ​സ്വ​കാ​ര്യ​ ​ക​ച്ച​വ​ട​ക്കാ​രു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ന് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​അ​ധി​കാ​രം, ത​ർ​ക്ക​ ​പ​രി​ഹാ​ര​ത്തി​ന് ​സ​ബ് ​ഡി​വി​ഷ​ണ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റി​ന് ​പ​ക​രം​ ​സി​വി​ൽ​ ​കോ​ട​തി​ക​ളെ​ ​സ​മീ​പി​ക്കാനുള്ള അധികാരം തുടങ്ങിയ ശുപാർശകളാണ് ഈ മാസം ഒമ്പതിന് കേന്ദ്രം രേഖാമൂലം കൈമാറിയത്.

ഈ ശുപാർശകൾ തള്ളിയതായി കർഷകസംഘടനകൾ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശുപാർശകൾ അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഡൽഹി അതിർത്തികൾ സ്തംഭിച്ച് സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ച കൃഷിമന്ത്രാലയ ജോ.സെക്രട്ടറി വിവേക് അഗർവാളിന് ഇ-മെയിൽ അയച്ചത്. കത്തു ലഭിച്ചതായി മന്ത്രാലയം വൃത്തങ്ങൾ സ്ഥിരീകരിച്ചു. കർഷക സമരത്തെ തീവ്രഇടത് കക്ഷികളും രാജ്യത്തെ വിഭജിക്കുന്ന ശക്തികളും ഹൈജാക്ക് ചെയ്തതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അടക്കമുള്ളവർ പറഞ്ഞിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് ഗുഢാലോചന നടക്കുന്നതായി പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനകളിൽ കർഷക സംഘടനകൾ കടുത്ത അതൃപ്തിയുണ്ട്.
അതിനിടെ ഡൽഹി-യു.പി അതിർത്തിയായ കിഴക്കൻ ഡൽഹിയിലെ ചില്ലയിൽ ദേശീയപാത കർഷകർ പൂർണമായും സ്തംഭിപ്പിച്ചു. സിംഘു, ഗാസിപുർ, തിക്രി അതിർത്തികൾ മൂന്നാഴ്ചയായി സ്തം ഭിപ്പിച്ചതിന് പുറമെയാണിത്. ചില്ല അതിർത്തിയിൽ കൂടുതൽ സേനകളെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ കാർഷികനിയമങ്ങൾക്ക് പിന്തുണ ഉറപ്പിക്കാനായി കൃഷിമന്ത്രി തോമർ ബുധനാഴ്ച മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ കർഷകസമ്മേളനത്തിൽ പങ്കെടുത്തു. റേവ, സാഗർ, ഉജ്ജെയ്ൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കർഷകരും സമ്മേളനത്തിനെത്തി.