sugar-cane-farming

ന്യൂഡൽഹി: കർഷക സമരം തുടരുന്നതിനിടെ, കരിമ്പ് കർഷകർക്ക് 3,500 കോടി രൂപുയുടെ ധനസഹായം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. കർഷകരുടെ കുടിശിക വീട്ടാനാണ് തുക. പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. കുടിശ്ശിക നൽകിയ ശേഷം ബാക്കി തുക വന്നാൽ അത് മില്ലുകളുടെ അക്കൗണ്ടിൽ സൂക്ഷിക്കും.

സംസ്‌കരണം, വിപണനം, ആഭ്യന്തര, രാജ്യാന്തര ചരക്കുനീക്കം,പഞ്ചസാര മില്ലുകൾക്ക് പരമാവധി അനുവദനീയമായ കയറ്റുമതി പരിധിയായ 60 എൽ.എം.ടി പഞ്ചസാരക്കുള്ള അന്താരാഷ്ട്ര ചരക്കുനീക്ക ചെലവ് എന്നിവ ഉൾപ്പെടെ ആണ് 2020-2021 വർഷത്തേക്ക് ഈ സബ്‌സിഡി തുക അനുവദിച്ചിരിക്കുന്നത്.ഈ തീരുമാനം 5 കോടി കരിമ്പ് കർഷകർക്കും കരിമ്പ് മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്ന അഞ്ച് ലക്ഷത്തോളം പേർക്കും പ്രയോജനകരമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.