covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 99.50 ലക്ഷം കടന്നു. മരണം 1.44 ലക്ഷം. അതേസമയം തുടർച്ചയായ മൂന്നാംദിവസവും രാജ്യത്ത് പുതിയ കേസുകൾ 30,000ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 26,382 പേർ രോഗബാധിതരായി. 387 പേർ മരിച്ചു. 33,813 പേർ രോഗമുക്തരായി. ആക്ടീവ് കേസുകൾ 3,32,002 ആയി കുറഞ്ഞു.