
ന്യൂഡൽഹി: ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന ചില കമ്പനികളെ കരിമ്പട്ടികയിൽപെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതിന്റെ ഭാഗമായി വിശ്വാസ്യതയുള്ള കമ്പനികളുടെ പട്ടിക തയാറാക്കുന്നുണ്ട്.
ഈ പട്ടികയിലുള്ള കമ്പനികളിൽ നിന്നേ ടെലികോം കമ്പനികൾക്ക് ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിക്കാനാവൂ. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി ഇക്കാര്യത്തിന് അനുമതി നൽകി.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനതീരുമാനമാണിതെന്നും നിലവിലുള്ള കമ്പനികളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ചൈനീസ് കമ്പനികളുടെ നിയന്ത്രിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.