ram-singh

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരോട് അനീതികാണിക്കുന്നുവെന്നാരോപിച്ച് സിഖ് പുരോഹിതൻ സ്വയം വെടിവച്ച് മരിച്ചു. ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള ഗുരുദ്വാരയിലെ പുരോഹിതൻ ബാബ രാംസിംഗാണ് (65) മരിച്ചത്.

പ്രധാനസമരകേന്ദ്രമായ സിംഘുവിൽ നിന്ന് രണ്ടു കി.മി അകലെയുള്ള ഡൽഹി സോനിപ്പത്ത് അതിർത്തിയിലെ കുണ്ട്‌ലിയിലാണ് സംഭവം. പാനിപ്പത്തിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബാബ രാംസിംഗ് മരിച്ചിരുന്നു.
സർക്കാർ കർഷകരോട് നീതി കാണിക്കുന്നില്ലെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർഷകർക്ക് പിന്തുണയുമായി ചിലർ സർക്കാരിന് അവാർഡ് തിരിച്ചുനൽകി. സ്വയം ജീവൻ ത്യജിക്കാൻ താൻ തീരുമാനിച്ചുവെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നതായാണ് റിപ്പോർട്ട്.