army

ന്യൂഡൽഹി: സായുധ സേനകൾക്ക് ആഭ്യന്തര വിപണിയിൽ നിന്ന് 27,000കോടി രൂപയുടെ വിവിധ ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവ വാങ്ങാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി യോഗം അനുമതി നൽകി.

ഇന്ത്യൻ വ്യോമസേനക്കായി ഡി.ആർ.ഡി.ഒ രൂപകൽപന ചെയ്ത് വികസിപ്പിച്ച എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ സംവിധാനവും നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ച പുതുതലമുറ നിരീക്ഷണ കപ്പലും കരസേനക്കായുള്ള മോഡുലാർ പാലങ്ങളും അനുമതി ലഭിച്ചവയിലുണ്ട്.