
ന്യൂഡൽഹി: അലിഗഡ് സർവകലാശാലയുടെ നൂറാംവാർഷിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. 22നാണ് ചടങ്ങ്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങ് നടത്തുന്നത്. 1964ൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ലാൽബഹദൂർ ശാസ്ത്രിക്ക് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി അലിഗഡ് സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുക്കുന്നത്.
ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി വൈസ് ചാൻസലർ താരിഖ് മൻസൂർ അറിയിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുക്കും.രാഷ്ട്രീയത്തിന് അതീതമായി പരിപാടിയെ കാണണമെന്ന് വൈസ് ചാൻസലർ വിദ്യാർത്ഥികളോടും ജീവനക്കാരോടും അഭ്യർത്ഥിച്ചു,