modi

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ മൂന്നാഴ്ചയിലേറെയായി പ്രക്ഷോഭം തുടരുന്ന കർഷകരോട് ഒത്തുതീർപ്പു ചർച്ചയ്‌ക്ക് സന്നദ്ധതയറിയിച്ച് 'കൈകൂപ്പി,​ ശിരസു നമിച്ച്' അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ ഏതുസമയവും ചർച്ചയ്ക്കു തയ്യാറെന്ന് നേരത്തെ പ്രധാനമന്ത്രി പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും, പ്രക്ഷോഭകരോട് അങ്ങോട്ടുള്ള വിനീതാഭ്യർത്ഥന ആദ്യം.

പുതിയ നിയമങ്ങളിലെ ഓരോ വ്യവസ്ഥയും ചർച്ച ചെയ്യാം. താങ്ങുവില തുടരും. താങ്ങുവില ഇല്ലാതാക്കുമെന്ന പ്രചാരണം വലിയ നുണയാണ്. നിയമങ്ങൾ പാസാക്കിയ ശേഷം ഒറ്റ വിപണിയും അടച്ചിട്ടില്ല. കർഷകർക്ക് ഉത്പന്നങ്ങൾ മാർക്കറ്റിലോ പുറത്തോ ഇഷ്ടം പോലെ വിൽക്കാം. കർഷക നന്മയ്‌ക്കാണ് പുതിയ നിയമങ്ങൾ. എങ്കിലും ആശങ്കകൾ പരിഹരിക്കാൻ കൂപ്പുകൈകളോടെ,​ ശിരസു നമിച്ച്,​ എല്ലാ എളിമയോടെയും ചർച്ച നടത്താൻ തയ്യാറാണ്- പുതിയ കാർഷിക നിയമങ്ങളെ തള്ളിപ്പറയാതെ മോദി ഉറപ്പു നൽകി.

മദ്ധ്യപ്രദേശ് സർക്കാരിന്റെ കർഷക സംഗമത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും നടത്തിയ അനുനയ ശ്രമങ്ങളും കർഷകരുമായുള്ള അഞ്ച് ചർച്ചകളും നേരത്തെ പരാജയപ്പെട്ടിരുന്നു. നിയമത്തിൽ ഭേദഗതിയാവാമെന്ന കേന്ദ്ര നിർദ്ദേശവും തള്ളിയ കർഷകർ ഒട്ടും വഴങ്ങാതെ പ്രക്ഷോഭം രാജ്യവ്യാപകമാക്കിയതോടെയണ് അനുനയത്തിന് മോദിയുടെ നേരിട്ടുള്ള ഇടപെടൽ.

ക്രെഡിറ്റ് നിങ്ങൾ

എടുത്തോളൂ!

പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസിനെ മോദി നിശിതമായി വിമർശിച്ചു. പുതിയ നിയമങ്ങൾ ഒറ്റരാത്രികൊണ്ട് ഉണ്ടാക്കിയതല്ല. 22 വർഷമായി എല്ലാ സർക്കാരുകളും സംസ്ഥാനങ്ങളും ചർച്ച ചെയ്തതാണ്. നിയമങ്ങളെ എതിർക്കുന്ന പാർട്ടികൾ പ്രകടനപത്രികയിൽ കാർഷിക പരിഷ്‌കരണം ഉറപ്പു നൽകിയിരുന്നു. ഇത്രയും കാലം തങ്ങൾക്കു സാധിക്കാത്തത് മോദിക്ക് എങ്ങനെ സാധിച്ചുവെന്നാണ് അവരുടെ സങ്കടം. ക്രെഡിറ്റ് മോദിക്ക് കിട്ടുമോയെന്നാണ് ആശങ്ക. എനിക്ക് ക്രെഡിറ്റ് വേണ്ട. നിങ്ങളെടുത്തോളൂ. കർഷകരുടെ ജീവിതം മെച്ചപ്പെട്ടാൽ മതി. കർഷകരെ ഇനിയും വഴിതെറ്റിക്കരുത്.

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കാർഷിക കടം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് പറഞ്ഞതും മോദി ചൂണ്ടിക്കാട്ടി. പത്തു ദിവസത്തിനകം എല്ലാ കടം എഴുതിതള്ളുമെന്നായിരുന്നു വാഗ്ദാനം. ഒന്നും ചെയ്തില്ല. സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശകളിൽ എട്ടുവർഷം അടയിരുന്നവരാണ് കോൺഗ്രസ് സർക്കാരുകളെന്നും മോദി പറഞ്ഞു.

കേന്ദ്രത്തിന്റെ

പ്രതിസന്ധി

സമരം നീണ്ടാൽ ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സഖ്യ സർക്കാരിന്റെ നിലനില്പ് പ്രശ്നമാകുമെന്നതും ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പോകുന്നതുമാണ് ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിക്കാമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു.

മ​ഹാ​രാ​ഷ്ട്ര​ ​
ക​ർ​ഷ​ക​രും
ഡ​ൽ​ഹിക്ക്

ന്യൂ​ഡ​ൽ​ഹി​:​ ​ക​ർ​ഷ​ക​സ​മ​രം​ ​ശ​ക്ത​മാ​ക്കാ​ൻ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​നാ​സി​ക്കി​ൽ​ ​നി​ന്ന് ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ക​ർ​ഷ​ക​ർ​ ​ഡ​ൽ​ഹി​യി​ലേ​ക്ക് 21​ന് ​മാ​ർ​ച്ച് ​തു​ട​ങ്ങു​മെ​ന്ന് കി​സാ​ൻ​സ​ഭ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​അ​ശോ​ക് ​ധാ​വ്ലെ​ ​അ​റി​യി​ച്ചു.
22​ന് ​മും​ബ​യി​ൽ​ ​കു​ർ​ള​-​ബാ​ന്ദ്ര​ ​സ​മു​ച്ച​യ​ത്തി​ലു​ള്ള​ ​അം​ബാ​നി​-​അ​ദാ​നി​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​മു​ന്നി​ലേ​ക്ക് ​വ​മ്പ​ൻ​ ​റാ​ലി​ ​ന​ട​ത്താ​ൻ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​കി​സാ​ൻ​ ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​തീ​രു​മാ​നി​ച്ചു.
പ്ര​തി​ഷേ​ധം​ ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി,​ ​സ​മ​ര​ത്തി​നി​ടെ​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ട്ട​ ​ക​ർ​ഷ​ക​ർ​ക്കു​ള്ള​ ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​നാ​ളെ​ ​ഒ​രു​ ​ല​ക്ഷം​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധാ​ഞ്ജ​ലി​സ​ഭ​ക​ൾ​ ​ന​ട​ത്തും.​ ​ധ​ർ​ണ​ക​ളും​ ​നി​രാ​ഹാ​ര​സ​മ​ര​ങ്ങ​ളും​ ​പ​ന്തം​കൊ​ളു​ത്തി​ ​പ്ര​ക​ട​ന​ങ്ങ​ളും​ ​ന​ട​ക്കു​ന്നു​ണ്ട്.