
ന്യൂഡൽഹി: കേരളത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്‌മസിന് ശേഷം സഭാ നേതാക്കളുമായി ചർച്ച നടത്തും.
കേരളത്തിലെ ക്രൈസ്‌തവ സഭാ തർക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ മിസോറം ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയെ അറിയിച്ചതാണിത്. ന്യൂനപക്ഷ ഫണ്ട് അപാകതകളടക്കം ക്രൈസ്‌ത വിഭാഗങ്ങളുടെ ആശങ്കകൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ശ്രീധരൻ പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഐസിസ് പോലുള്ള ഭീകര സംഘടനകളിൽ ആളുകൾ ചേരുന്നത് ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായും അദ്ദേഹം പറഞ്ഞു.