modi

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളുടെ നേട്ടം കർഷകർക്ക് ലഭിച്ചു തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും മാർക്കറ്റ് ലഭ്യതയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അസോച്ചം ഫൗണ്ടേഷൻ വീക്കിനോടനുബന്ധിച്ച ചടങ്ങിൽ സംസാരിക്കവെ മോദി പറഞ്ഞു.
രാജ്യത്തിന്റെ ആവശ്യമറിഞ്ഞ് പുതിയ നിയമങ്ങളുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുകയാണ്. ആറ് മാസം മുമ്പ് കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളുടെ നേട്ടം ഇപ്പോൾതന്നെ കർഷകരിലെത്തി തുടങ്ങി.രാജ്യത്തിനകത്തും പുറത്തുമുള്ള ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. നഗര -ഗ്രാമ വിടവ് നികത്താൻ വ്യവസായമേഖല കഴിഞ്ഞ ആറുവർഷമായി സർക്കാരിന്റെ ഒപ്പമുണ്ടെന്നും ആഭ്യന്തരനിക്ഷേപം ഉയർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.