
ന്യൂഡൽഹി: കർഷക സമരം രൂക്ഷമാകുന്നതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കേന്ദ്രകൃഷിമന്ത്രി തോമറുമായി കൂടിക്കാഴ്ച നടത്തി. രണ്ട് -മൂന്ന് ദിവസത്തിനുള്ളിൽ അടുത്ത ഘട്ട ചർച്ച നടക്കുമെന്നാണ് കരുതുന്നതെന്ന് യോഗശേഷം ഖട്ടർ പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഖട്ടർ ആവശ്യപ്പെട്ടു.