congress

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളുടെ നേതൃയോഗം ചേർന്നതിന് പിന്നാലെ സംഘടനാതലത്തിൽ അഴിച്ചുപണി തുടങ്ങി എ.ഐ.സി.സി.
തെലങ്കാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പുനഃസംഘടനയ്ക്ക് നീക്കം.
മഹാരാഷ്ട്ര റീജിയണൽ കോൺഗ്രസ് കമ്മിറ്റി ഇന്നലെ പുനഃസംഘടിപ്പിച്ചു.

ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡിയും ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷന്‍ അമിത് ചാവ്ദയും സ്ഥാനമൊഴിഞ്ഞിരുന്നു. പുതിയ അദ്ധ്യക്ഷൻമാരെ ഉടൻ നിയമിക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.