amitsha

ന്യൂഡൽഹി: പുതിയ കാ‌ർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തി സ്തംഭിപ്പിച്ച് സമരം ചെയ്യുന്ന കർഷക സംഘടനകളുമായി ഉടൻ ചർച്ച നടന്നേക്കും.

കർഷകരുടെ ആവശ്യങ്ങളിൽ കർഷക സംഘടനാപ്രതിനിധികളുമായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ചർച്ച നടത്തിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബാംഗാളിലെ ഭേൽപൂരിൽ വാർത്താസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നേരത്തെ കേന്ദ്രം മുന്നോട്ടുവച്ച ഭേദഗതി നിർദ്ദേശങ്ങൾ തള്ളിയ കർഷക സംഘടനകൾ ആറാം ഘട്ട ചർച്ചയിൽ നിന്ന് പിൻമാറിയിരുന്നു. നിയമം പിൻവലിക്കുന്നതിൽ അല്ലാതെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.