harsha

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങുമെന്ന് സൂചിപ്പിച്ച് കേന്ദ്രആരോഗ്യമന്ത്രി ഹ‌ർഷവർദ്ധൻ. കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്ക്കൽ ജനുവരിയിൽ ഏത് ആഴ്ച വേണമെങ്കിലും തുടങ്ങാനായേക്കുമെന്ന് കരുതുന്നതായി ഹർഷ വർദ്ധൻ പറഞ്ഞതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. സുരക്ഷയ്ക്കും ഫലപ്രാപ്തിക്കുമാണ് പ്രധാന പരിഗണന. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് വാക്സിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ഹർഷവർദ്ധൻ പറഞ്ഞിരുന്നു. ആറ് - ഏഴ് മാസത്തിനുള്ളിൽ 30 കോടി പേർക്ക് വാക്സിൻ കുത്തിവയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.