sunil-arora

ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന മോദി സർക്കാരിന്റെ നിലപാടിനോട് അനുകൂല സമീപനവുമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയാൽ ഒറ്റ തിരഞ്ഞെടുപ്പിന് തയ്യാറാണന്ന് ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഒരു വോട്ടർപ്പട്ടിക എന്നത് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറിൽ പറഞ്ഞിരുന്നു. 2015ൽ പാർലമെന്ററി സ്ഥിരം സമിതി സമാന നിർദ്ദേശം നൽകിയിരുന്നു.
ഒരു വർഷത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന് 2018ലെ നിയമകമ്മിഷൻ കരട് റിപ്പോർട്ടിലും ശുപാർശയുണ്ടായിരുന്നു. അതേസമയം പ്രായോഗികത ചൂണ്ടിക്കാട്ടി കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ എതിർക്കുന്നുണ്ട്.