a-vijayaraghavan

ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ ഡൽഹിയിലെ സമരകേന്ദ്രത്തിലെത്തി കർഷക സമരത്തിന് പിന്തുണ അറിയിച്ചു. യു.പി ഡൽഹി അതിർത്തിയായ ഗാസിപ്പുരിലെ പരിപാടിയിലാണ് കർഷക തൊഴിലാളി യൂണിയൻ ദേശീയ പ്രസിഡന്റുകൂടിയായ വിജയരാഘവൻ പങ്കെടുത്തത്.