pm-modi

ന്യൂഡൽഹി: പരമ്പരാഗത ബുദ്ധ സാഹിത്യങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങളുടെയും ലൈബ്രറി സ്ഥാപിക്കാമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ആറാമത് ഇന്തോ-ജപ്പാൻ സംവാദ സമ്മേളനത്ത അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ബുദ്ധ സന്ദേശത്തിന്റെ വെളിച്ചം ഇന്ത്യയിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധ സാഹിത്യങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ലൈബ്രറി ശേഖരിക്കും. അവ വിവർത്തനം ചെയ്യുകയും ബുദ്ധമതത്തിലെ എല്ലാ സന്യാസിമാർക്കും പണ്ഡിതന്മാർക്കും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും. ലൈബ്രറി ഗവേഷണത്തിനുള്ള വേദികൂടിയാണെന്നും മോദി പറഞ്ഞു.