cbse

ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി വരെ നടത്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. അദ്ധ്യാപകരുമായി നടത്തിയ നിഷാങ്ക് തത്സമയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷയുടെ സിലബസ് ചുരുക്കും. 33 ശതമാനം ഇന്റേണൽ ചോദ്യങ്ങൾ ഉണ്ടായിരിക്കും. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്, ചില സംസ്ഥാനങ്ങളും ഇളവ് വരുത്തിയിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങൾ ഉടൻ സിലബസ് ചുരുക്കുമെന്ന് മന്ത്രി പ്രത്യാശിച്ചു.